രജനികാന്തിന്റെ കൂലിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശംസകൾ

ചലച്ചിത്രരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന രജനികാന്തിന് ആശംസകൾ മായി മലയാളികളുടെ പ്രിയതാരങ്ങൾ .വ്യാഴാഴ്ച അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന കൂലി എന്ന ചിത്രത്തിനും ആശംസകൾ ആയി എത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും . അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചത് യഥാർത്ഥത്തിൽ ഒരു ബഹുമതിയായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്. പകരം വയ്ക്കാൻ ആകാത്ത വ്യക്തിപ്രഭാവം എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത് . ഒപ്പം സിനിമയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.വ്യാഴാഴ്ചയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന് സിനിമ റിലീസ് ചെയ്യുന്നത് .നാഗാർജുന, സത്യരാജ് ,അമീർഖാൻ, ഉപേന്ദ്ര ,ശ്രുതി ഹാസൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു . അനിരുദ്ധാരണ ചിത്രത്തിന് സംഗീത ഒരുക്കിയിരിക്കുന്നത്.സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുഉള്ള അദ്ദേഹത്തിൻറെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിൻറെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത് . സിനിമ വമ്പിച്ച വിജയം ആവും എന്ന് തന്നെയാണ് പ്രേക്ഷകരുടെയും എല്ലാവരുടെയും വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *