ആലപ്പുഴയിൽ കഞ്ചാവുമായി കെ എസ് ആർ ടി സി ജീവനക്കാരൻ പിടിയിൽ.മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ ആണ് പിടിയിലായത്…
ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.286 KG കഞ്ചാവ് പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് പിടിയിലായത്. രഹസ്യ വിവരം കിട്ടിയ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.