യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയെ തുടർന്ന് ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പി പി ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.ആറു വയസ്സുള്ള മകൻ ധ്യാൻകൃഷ്ണന്റെ മരണത്തിലാണ്അമ്മധനജക്കെതിരെകേസെടുത്തത്അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്.സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നടക്കുകയാണ്.
Related Posts
തനിമ കലാസാഹിത്യ സർഗ്ഗ സദസ്സ്
തിരുവനന്തപുരം: തനിമ കലാസാഹിത്യ വേദി തിരുവനന്തപുരം സിറ്റി ചാപ്റ്റർ അട്ടക്കുളങ്ങര കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സർഗ്ഗ സദസ്സ് പ്രോഗ്രാം പ്രസിഡണ്ട് നൂറുൽ ഹസന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര പിന്നണി…
കവിതയുടെ പൊരുൾ തേടി ഗ്രാമികയിൽ മലയാള കവിതാദിനം
മാള :അർത്ഥങ്ങൾക്കപ്പുറത്ത് അനുഭവങ്ങൾക്ക് തിരി കൊളുത്തുന്നതാവണം കവിതയെന്നും അങ്ങനെയുള്ള കവിതകൾ മാത്രമേ വായനക്കാരൻ്റെ വ്യക്തിത്വത്തേയും സംസ്കാരത്തേയും സ്പർശിക്കുകയുള്ളു എന്നും കവി പ്രൊഫ.കെ.വി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുശേരി ഗ്രാമികയുടെ ആഭിമുഖ്യത്തിൽ…
ജന മൈത്രി പോലീസ് എന്ന പേര് മാറ്റണം:
സംസ്കാരസാഹിതി
തൃശ്ശൂർ: പോലീസുമായുള്ള ജനങ്ങളുടെ അന്തരം കുറയ്ക്കുന്നതിനുവേണ്ടിയും ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് വേണ്ടിയും 2006 ആരംഭിച്ച ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന പേര് മാറ്റി…
