ചെന്നൈ: ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടി. ഇന്നലെ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്. കുട്ടിയെ പുലി കടിച്ചുകൊന്നതാണെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ലഭിച്ച വിവരം. എന്നാല്‍ കരടിയാണ് ആക്രമിച്ചതെന്ന് ആണ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്.അതേസമയം അസം സ്വദേശികളുടെ മകന്‍ നൂറുല്‍ ഇസ്ലാമാണ് മരിച്ചത്. തേയിലത്തോട്ടത്തില്‍ മുഖത്തിന്റെ ഒരു ഭാഗം അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്ന് കരടി
