തിരു :രാഹുൽഗാന്ധി വോട്ടുതട്ടിപ്പിനെകുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതും സുധീരവുമാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ ജെ തംറൂഖ് അഭിപ്രായപ്പെട്ടു.രാജ്യത്തെ ജനാധിപത്യസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് വോട്ടുതട്ടിപ്പിലൂടെ അധികാരത്തിലേറാൻ ഇലക്ഷൻ കമ്മിഷൻതന്നെ കൂട്ടുണ്ട് എന്നുപറയുബോൾ അതിന്റെ അപകടംചെറുതല്ലെന്നും ഇതിലൂടെരാജ്യത്തെ ജനാധിപത്യസംവിധാനത്തെതന്നെ തകിടംമറിക്കാനുള്ള കോപ്പുകൂട്ടുകയാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി എന്നും അതുകൊണ്ടുതന്നെ ഇക്കാര്യം വെളിപ്പെടുത്തിയ രാഹുൽഗാന്ധിക്ക് ശക്തിപകരാൻ എല്ലാ രാഷ്ട്രീയ കക്ഷികളും വിഭാഗീയത മറന്ന് രംഗത്തിറങ്ങണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, എല്ലാകക്ഷികളും രാജ്യരക്ഷക്ക് രാഹുൽ ഗാന്ധിയെ പിന്തുണക്കണം;. ഐ എൻ എൽ
