തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കൊമേഴ്‌സ് ദിനം ആഘോഷിച്ചു. മിനി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത ഉദ്ഘാടനം ചെയ്തു. കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. എസ്.കെ ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രിന്‍സിപ്പാള്‍ പ്രകാശനം ചെയ്തു. സംസ്‌കൃത വിഭാഗം മേധാവി ഡോ. എം. വിജയ് കുമാര്‍, ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി, എന്‍സിസി കെയര്‍ടേക്കല്‍ ഡോ. വി ഗണേഷ് ചന്ദ്രപ്രഭു എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. വി. ഉണ്ണികൃഷ്ണന്‍, ഡോ. പി.എസ് രാജശ്രീ, ഡോ. കെ.എം ശ്രീലക്ഷ്മി, കെ.എസ് ദിവ്യ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ തയ്യാറാക്കിയ കൊമേഴ്‌സ് തത്വങ്ങളുടെ ചാര്‍ട്ട് പ്രദര്‍ശനം, ക്വിസ് മത്സരം, ട്രഷര്‍ ഹണ്ട്, ഉല്‍പന്ന-വിപണനമേള എന്നിവയും ഉണ്ടായിരുന്നു. തലയോലപ്പറമ്പ് ഡി.ബി കോളേജ് കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനം പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത നിര്‍വഹിക്കുന്നു.
ഡിബി കോളേജില്‍ കൊമേഴ്‌സ് ദിനാഘോഷം നടത്തി
