തിരുവനന്തപുരം: ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. വെളിച്ചെണ്ണ വിലവർധനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയും താനും രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി.ഡയറക്ടർ ബോർഡുമായി ആലോചിച്ച് എത്രത്തോളം വിലകുറച്ച് നൽകാൻ കഴിയുമെന്ന് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കിട്ടുന്നതിന്റെ കൂടെ സബ്സിഡി വില കൂടി കുറച്ച് നൽകാനാണ് ആലോചിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും
