പൊന്നുരുന്നി : എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, നബാർഡിന്റെ സഹകരണത്തോടെ തൊഴിൽ രഹിതരായ യുവജനങ്ങൾക്കായി സംഘടിപ്പിച്ച മുപ്പതു ദിവസത്തെ മൈക്രോ ഫിനാൻസ് ആൻഡ് റിലേഷൻഷിപ് മാനേജ്‌മെന്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം നബാർഡ് എറണാകുളം ജില്ലാ ഡവലപ്മെന്റ് മാനേജർ അജീഷ് ബാലു ഉദ്‌ഘാടനം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ 30 പേർക്കുള്ള സർട്ടിഫിക്കറ്റുകൾ കൊച്ചി നഗരസഭാ കൗൺസിലർ സക്കിർ തമ്മനം വിതരണം ചെയ്തു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, പ്രോഗ്രാം ഓഫീസർ കെ. ഒ . മാത്യുസ്, ജെ. എൽ. ജി. ഡവലപ്മെന്റ് ഓഫീസർ സി.ജെ. പ്രവീൺ, പ്രോഗ്രാം കോർഡിനേറ്റർ സെബിൻ ജോസഫ്, റാണി റോയ് എന്നിവർ സംസാരിച്ചു. ഫോട്ടോ: മൈക്രോ ഫിനാൻസ് ആൻഡ് റിലേഷൻഷിപ് മാനേജ്‌മെന്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം നബാർഡ് എറണാകുളം ജില്ലാ ഡവലപ്മെന്റ് മാനേജർ അജീഷ് ബാലു ഉദ്‌ഘാടനം ചെയ്യുന്നു. റാണി റോയ്, സെബിൻ ജോസഫ്, കെ. ഒ . മാത്യുസ്, സക്കിർ തമ്മനം, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. സിബിൻ മനയംപിള്ളി, സി.ജെ. പ്രവീൺ എന്നിവർ സമീപം.
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
