റോമി കുര്യാക്കോസ്
യു കെ / ഡൽഹി: മംഗളം പബ്ലിക്കേഷൻസിന്റെ 56 – മത് വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മംഗളം എക്സലൻസ് അവാർഡുകൾ ഡൽഹിയിൽ വച്ച് സമ്മാനിച്ചു.ചാരിറ്റി – പൊതു മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നൽകുന്ന ‘മംഗളം ബീക്കൺ ഓഫ് ഗ്രെയ്സ് അവാർഡി’ന് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അർഹയായി. ഡൽഹി കോൺസ്റ്റിറ്റുഷൻ ക്ലബ് ഓഫ് ഇന്ത്യ സ്പീക്കർസ് ഹാളിൽ വച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചു.ഫ്രാൻസിസ് ജോർജ് എം പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി മംഗളം പബ്ലിക്കേഷൻസ് സ്ഥാപകൻ എം സി വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. മംഗളം പബ്ലിക്കേഷൻസ് എം ഡി സാജൻ വർഗീസ്, എം പിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ജോസ് കെ മാണി, ജോൺ ബ്രിട്ടാസ്, എ എ റഹീം, ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരപ്പാട്, മംഗളം ചീഫ് റിപ്പോട്ടർ ശാലു മാത്യു, മംഗളം വിവിധ ബ്യൂറോകളിലെ പ്രതിനിധികൾ, എ ഐ സി സി അംഗവും കോട്ടയം ജില്ലാ യു ഡി എഫ് ചെയർമാനുമായ അഡ്വ. ഫിൽസൻ മാത്യൂസ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.