യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം യോഗം സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം കമ്മിറ്റി പാറവിള കയർ സൊസൈറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം പ്രസിഡന്റ് ശ്രീ എൻ പ്രഹ്ലാദന്റെ അധ്യക്ഷതയിൽ 02.08.2025 ശനിയാഴ്ച കൂടുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ശ്രീ സുധീഷ് യൂത്ത് കോൺഗ്രസ് നേമം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ പനത്തുറ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു, യൂത്ത്‌ കോൺഗ്രസ്‌ തിരുവല്ലം മണ്ഡലത്തിന്റെ ചാർജ് വഹിക്കുന്ന ശ്രീ ജഗതീഷ് ബ്ലോക്ക്‌ ജന: സെക്രട്ടറി വാർഡ് കമ്മിറ്റി രൂപീകരണത്തെ പറ്റിയുള്ള കാര്യങ്ങൾ വിവരിക്കുകയുണ്ടായി കൂടാതെ കരമന ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ പുഞ്ചക്കരി സുരേഷ് ഭാവി പ്രവർത്തനങ്ങൾ ഊർജിത പ്പെടുത്താൻ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു ശ്രീ തമ്പി കടനട ബ്ലോക്ക്‌ സെക്രട്ടറി, ശ്രീ ബാബു തിരുവല്ലം വാർഡ് പ്രസിഡന്റ്‌, ശ്രീമതി പ്രീയ, ശ്രീ ഷൈൻമോഹൻ, ശ്രീ അഭിരാജ്, ശ്രീ ബിനു, ശ്രീ നന്ദു, ശ്രീ അജീഷ്, നിഖിൽ എന്നിവർ മണ്ഡലത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വിവരിക്കുകയും മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ പങ്കുവച്ചു.ശ്രീ ഷിബിൻ നന്ദി രേഖപെടുത്തി യോഗം അവസാനിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *