ഉർവശിക്കും വിജയരാഘവനും അഭിനന്ദനങ്ങൾ നേർന്ന് മോഹൻലാൽ

ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ‘ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. ശക്തമായ പ്രകടനത്തിന് അർഹമായ ബഹുമതികൾ നേടിയ ഉർവശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട്. വിജയത്തിന് ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി എന്നിവർക്ക് അഭിനന്ദനങ്ങൾ. കേരളത്തിൽ നിന്നുള്ള മികച്ച പ്രതിഭകളായ ഉള്ളൊഴുക്ക്, പൂക്കാലം എന്നീ ടീമുകളെ അഭിനന്ദിക്കുന്നു. എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. നടൻ മാമൂട്ടിയും താരങ്ങൾക്ക് അഭിനന്ദനം അറിയിച്ചിരുന്നു. ‘ദേശീയ അവാർഡ് വേദിയിൽ മലയാള സിനിമയ്ക്ക് അഭിമാനമേകിയ വിജയരാഘവനും ഉർവ്വശിക്കും ഉള്ളൊഴുക്ക്, പൂക്കാലം എന്നിവയുടെ മുഴുവൻ ടീമുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.മികച്ച നടനായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പുരസ്കാരങ്ങൾ പങ്കിട്ടു.. റാണി മുഖർജിയാണ് മികച്ച നടി.. മലയാളത്തിന് അഭിമാനമായി ഉള്ളൊഴുക്ക് സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിയായി ഉർവശിയെയും പൂക്കാലം ചിത്രത്തിലൂടെ മികച്ച സഹനടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു.. അതേസമയം മത ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാർ പ്രചരിപ്പിച്ച ദി കേരള സ്റ്റോറിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം പ്രഖ്യാപിച്ചതിൽ വിമർശനങ്ങൾ ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *