13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍…ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് -നെയാണ് കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്…സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ എന്നിവരെയാണ് വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്…..ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയ നിശ്ചിതിനെ പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.എട്ടുമണിയായിട്ടും നിശ്ചിത് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്താത്തതിനാല്‍ മാതാപിതാക്കള്‍ ട്യൂഷന്‍ ടീച്ചറെ ബന്ധപ്പെട്ടു. ട്യൂഷന്‍ കഴിഞ്ഞ് നിശ്ചിത് മടങ്ങിയതായിടീച്ചർ അറിയിച്ചതോടെ യാണ് തിരച്ചിൽ ആരംഭിച്ചത്.. നിശ്ചിതിന്റെ സൈക്കിൾ ഒരു പാര്‍ക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു……
ബെംഗളൂരുവില്‍ 13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
