ജി-ടെക്കിന്റെ പ്രഥമ മൈക്രെഡിറ്റ്സ് സ്‌കിൽ സർട്ടിഫിക്കേഷൻ വിതരണം
ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജി ടെക്ക് ഭാരവാഹികൾ. ദേശീയ വിദ്യാഭ്യാസ നയം 2020-ൻ്റെ ഭാഗമായി സകിൽ സർട്ടിഫിക്കേഷൻ വിതരണ ചടങ്ങിലാണ് സ്ഥാപനത്തിനെതിരെ നടന്ന ആരോപണത്തിൽ ഭാരവാഹികൾ പ്രതികരിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020-ൻ്റെ ഭാഗമായി സ്കിൽ പഠനം നടത്തുന്നവർക്കായി ജി-ടെക് എജ്യുക്കേഷൻ നടത്തിവരുന്ന മൈക്രെഡിറ്റ്സ് കോഴ്‌സുകളുടെ പ്രഥമ ഓൺലൈൻ സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു.കാലിക്കറ്റ് ടവറിൽ വെച്ച് നടന്ന ചടങ്ങ്ജി-ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാൻ ആൻഡ്മാനേജിംഗ് ഡയറക്ടർ മെഹ്റൂഫ് മണലോടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേധാവി സ്കിൽസ് യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡൻ്റ് ഡോ. സജീവ് കുമാർ എസ് അതിഥിയായി. ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.44 സെക്കന്റ് വരെ സമ്മേളനത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020-ലെ സ്കിൽ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഡിജിലോക്കർ വെരിഫൈഡ് സർട്ടിഫിക്കേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ചും. ഭാവിയിലെ തൊഴിലവസരങ്ങളെക്കുറിച്ചും മേധാവി സ്കിൽസ് യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡൻ്റ ഡോ. സജീവ് കുമാർ വിശദീകരിച്ചു. കൂടാതെ ജി-ടെക് എജ്യൂക്കേഷൻ എൻഇപി അടിസ്ഥാനത്തിൽ സ്കിൽ ഡെവലപ്മെൻ് പ്രോഗ്രാമുകൾ നടപ്പാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് ജി-ടെക് ചെയർമാൻ മെഹറൂഫ് മണലോടി വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽഎക്‌സിക്യൂട്ടീവ് ഡയറക്ടർ മിഷാൽ അബൂബക്കർ, മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ്, എച്ച്. ഒ. ഡി. ജോസഫ് തോമസ്. റീജിയണൽ അസോസിയേറ്റ് മുഹമ്മദ് അനൂബ് തുടങ്ങിയവർ പങ്കെടുത്തു.