ഗവ. മോഡൽ ലാബ് സ്കൂൾ പരപ്പനങ്ങാടിയും മാതൃഭൂമി സീഡ് ക്ലബും സംയുക്തമായി ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ ഔഷധോദ്യാനത്തിന് തുടക്കം കുറിച്ചു

പരപ്പനങ്ങാടി : പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഗവ. മോഡൽ ലാബ് സ്കൂൾ പരപ്പനങ്ങാടിയും മാതൃഭൂമി സീഡ് ക്ലബും സംയുക്തമായി ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ ഔഷധോദ്യാനത്തിന് തുടക്കം കുറിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ റസാഖ് മുല്ലേപ്പാട്ട് ഔഷധ തൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ കോ-ഡിനേറ്റർ ടി.ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരായ ഫാത്തിമത്ത് സുഹറ ശാരത്ത്, ടി. തുളസി, ജീവനക്കാരായ സി. മിഥുൻ, കെ.സഫിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *