പെരുവ:വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി ജി എം നായർ കാരിക്കോടിനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. സ്പീക്കർ ഷംസീർ ഗണപതി ഭഗവാനെ അധിക്ഷേപിച്ചതിനെതിരെ എൻഎസ്എസ് നടത്തുന്ന സമരത്തിൽ ബിജെപിയുടെ പൂർണ്ണപിന്തുണ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. ബിജെപി കുറവലങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് കൊച്ചു പുരയ്ക്കൽ, മുളക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് പുന്നക്കൻ, ഐ.ടി കോഡിനേറ്റർ വിനീത് പി. വി., സുബ്രമണ്യൻ അവർമ്മ, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സുനേഷ് കാട്ടാംപാക്ക് എന്നിവർ പങ്കെടുത്തു.