ചുരുങ്ങിയ കാലയളവിൽ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരരാജ്. അദ്ദേഹത്തിന്റെ സിനിമയും കഥാപാത്രങ്ങളും ആരാധകരുടെ മനസിൽ താങ്ങി നിൽക്കാറുണ്ട്. ലോകേഷ് സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവാണെന്നും അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ലെന്നുള്ള പഴികൾ ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ കേട്ടിരുന്നു.പ്രാധാന്യം അനുസരിച്ച് മാത്രമേ തന്റെ സിനിമകളിൽ സ്ത്രീ കഥാപാത്രം ഉൾകൊള്ളിക്കൂ എന്ന് ലോകേഷ് ഇതിന് മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ തന്റെ യൂണിവേഴ്സിൽ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന ഒരു കഥ ഉണ്ടാകുമെന്ന് പറയുകയാണ് സംവിധായകൻ. കൈതി 2 വിൽ അപ്ഡേറ്റ് നൽകുമെന്നും ലോകേഷ് കനകരാജ് പറഞ്ഞു.വിക്രം സിനിമയിലെ എജന്റ് റ്റീനയെ പോലെ എൽ സി യുവിൽ ഒരു ഫീമെയിൽ സൂപ്പർ ഹീറോ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് ലോകേഷിന്റെ മറുപടി. ‘ഞാൻ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുക്കുന്ന തരത്തിൽ ഒരു കഥ എഴുതുന്നുണ്ട്. എൽ സി യു യൂണിവേഴ്സിലെ പുതിയ കഥാപാത്രമായിരിക്കും അത്. മൂന്ന് നാല് കഥാപാത്രങ്ങൾ ഉണ്ടാകും. കൈതി 2 വിൽ ഈ കഥാപാത്രങ്ങളെക്കുറിച്ച് അപ്ഡേറ്റ് ലഭിക്കും,’ ലോകേഷ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.
സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന കഥ എഴുതുന്നുണ്ട് എന്ന് ലോകേഷ് കനകരാജ്
