മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാടിന്റെ പ്രഭാഷണം

തിരു : വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി വെള്ളയമ്പലം എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച മുന്നോട്ട് 2025 എം.ഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ അഡ്വ:വി. കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണവും,100 മൊബൈൽ ടെക്നീഷ്യൻമാർക്ക് പ്ലേസ്മെന്റും നൽകി. പ്ലസ്ടു ഫുൾ മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പ്രഭാഷകൻ ഫിലിപ്പ് മമ്പാടിന്റെ പ്രഭാഷണം നടന്നു., വിജ്ഞാനകേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ജിൻരാജ്.പി വി, ലോക വനിത ബോക്സിങ് ചാമ്പ്യൻ കെ. സി. ലേഖ, അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ,ഫാക്കൽറ്റി ഹെഡ് സജേഷ്.പി,സി. ഇ. ഒ വിജയകുമാർ, സോനാ ശശി, എന്നിവർ പ്രസംഗിച്ചു. ഗായകരായ സമീർ.കെ. തങ്ങൾ,അബൂബക്കർ പൂന്തുറ, വിഴിഞ്ഞം ഷാജത് എന്നിവരുടെ ഗാനമേള നടന്നു. ഫിലിപ്പ് മമ്പാടി നെയും,കെ. സി. ലേഖയേയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *