തിരു :ലോക മാനവികതയുടെ മഹാ മനീഷിയായിരുന്ന ഗുരുദേവന്റെ നാമധേയത്തിലുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്തിരിന്നുകൊണ്ട് വെള്ളാപ്പള്ളി നടത്തുന്ന വർഗീയ പ്രസ്താവനകൾ ശ്രീനാരായണീർക്കും കേരള ജനതക്കും അപമാനമാണെന്നും ഗുരുദേവൻ ജീവിച്ചിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ ചങ്ങലക്കിടുമായിരുന്നുവെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. മാറിമാറിവരുന്ന സർക്കാരുകളെ സമ്മർദ്ദത്തിലാക്കി ആവശ്യത്തിനും അപ്പുറവും സമുദായത്തിന്റെ പേരുപറഞ്ഞു കൈക്കലാക്കുകയും സ്വന്തം കീശവീർപ്പിക്കുകയും ചെയ്തിട്ട് മറ്റു സമുദാങ്ങളെ അതിക്ഷേപിക്കുന്നത് ആരുടെ കൈയ്യടി നേടാനാണെന്നും, എസ് എൻ ഡി പി നേതൃസ്ഥാനം രാജിവച്ചുവേണം ഇത്തരം പ്രസ്താവനകളിറക്കാനെന്നും അല്ലെങ്കിൽ ആ മഹത് പ്രസ്ഥാനത്തിന് കളങ്കമാകുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന സമിതി അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട് വർഗ്ഗീയത വിളമ്പുന്നത് സർക്കാരിന് ബാധ്യതയും നാണക്കേടുമാണെന്നും സർക്കാർ വിഷയം ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ ലീഡേഴ്സ് മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എം ബഷറുള്ള അധ്യക്ഷതവഹിച്ചു. സജീർ കല്ലമ്പലം, സബീർ തൊളിക്കുഴി, ബുഹാരി മന്നാനി, ഹിദായത്ത് ബീമാപ്പള്ളി, നസീർ തോളിക്കോട്, നജുമുന്നിസ, നിസ്സാർ പള്ളിക്കൽ,ഷാഹുൽ ഹമീദ് പരുത്തിക്കുഴി, ബീമാപ്പള്ളി താജുദ്ദീൻ, വി എസ് സുമ, അജിത് കാച്ചാണി, സുൽഫിക്കർ നെടുമങ്ങാട്, യു എ അസീസ് പോത്തൻകോട്, വെമ്പായം സിദ്ധീഖ്, നാസർ കുരിശ്ശടി, ഹംസ പരുത്തിക്കുഴി, സാജിദ് പാലത്തിങ്കര തുടങ്ങിയവർ സംസാരിച്ചു.
Related Posts

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കണം: പ്രവാസി വെൽഫെയര്‍ ടേബിൾ ടോക്ക്.
ദോഹ: ഇന്ത്യയിലെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചുനൽകിയ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടം ഉണ്ടാവണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനാ…

ആന്റി നർകോട്ടിക്ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കുടുംബ ജ്യോതി സംഗമവും ഓണാഘോഷ പരിപാടി യും നടന്നു
നെയ്യാർ ഡാം ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ, ആന്റി നർകോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കുടുംബ ജ്യോതി സംഗമവും ഓണാഘോഷ പരിപാടി യും കള്ളിക്കാട് ശിവാനന്ദ ആശ്രമം…
ലയണ്‍സ് ക്ലബ്ബിന്റെ ‘എന്റെ നഗരം സുന്ദര നഗരം’ പദ്ധതി ഉദ്ഘാടനം 26 ന്
വൈക്കം; ലയണ്‍സ് ക്ലബ് ഓഫ് വൈക്കം ഇന്റര്‍നാഷണലിന്റെ നേതൃത്തത്തില്‍ ‘ എന്റെ നഗരം സുന്ദര നഗരം ‘ കാഴ്ചപ്പാടില്‍ വൈക്കം വലിയ കവലയിലെ ട്രാഫിക്ക് ഐലന്റില്‍ ക്രമീകരിച്ച…