മണ്ണാർക്കാട്: ദേശീയപാത തച്ചമ്പാറ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. തൃക്കല്ലൂര് സ്വദേശികളായ അയ്യപ്പന്‍കുട്ടി, അസീസ് എന്നിവരാണ് മരിച്ചത്. തച്ചമ്പാറയ്ക്കടുത്ത് ഇടായ്ക്കലില് ഇന്നലെ രാത്രി 8.15ന് അണ് സംഭവം നടന്നത്.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്, ദേശീയപാതയില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് കയറുകയായിരുന്നു.അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അസീസിനേയും അയ്യപ്പന്‍കുട്ടിയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Related Posts
ഖത്തറിലെ ആക്രമണം: ഖത്തറിനോട് മാപ്പ് പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു
.ദോഹ: ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിനെ സന്ദർശിക്കാൻ നെതന്യാഹു…
ഇന്ത്യൻ കൾച്ചറൽ സെന്റർ ഓണം സ്പെഷ്യൽ വെഡ്നസ്ഡേ ഫിയസ്റ്റ സംഘടിപ്പിച്ചു.
ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) വനിത ഫോറവുമായി ചേർന്ന് ഓണം സ്പെഷൽ വെനസ്ഡേ ഫിയസ്റ്റ സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ ഖത്തറിലെ വിവിധ ഐ.സി.സി അഫിലിയേറ്റഡ്…
171-ാമത് ശ്രീനാരായണ ജയന്തി – പതാകദിനം
171-മത് ശ്രീനാരായണഗുരു ജയന്തിക്ക് തുടക്കം കുറിച്ചുകൊണ്ട് പറവൂർ എസ് എൻ ഡി പി യൂണിയൻ പതാകദിനം ആചരിച്ചു 72 ശാഖകളിലും,ശാഖകളിലെഎല്ലാ കുടുംബയൂണിറ്റുകളുടെ ആസ്ഥാനങ്ങളിലും, എല്ലാ കുടുംബങ്ങളിലും രാവിലെ…
