വിമാന അപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറിനും രണ്ടു പെണ്‍മക്കള്‍ക്കും ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് അപകടം നടന്നത്. കരീബിയന്‍ ദ്വീപിന്റെ തീരത്ത് നടന്ന വിമാനാപകടത്തിലാണ് നടനും മക്കളും മരിച്ചത്. 30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യന്‍ ഒലിവര്‍ ടോം ക്രൂസിനും ജോര്‍ജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു സിംഗിള്‍ എഞ്ചിന്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു ക്രിസ്റ്റ്യന്‍ ഒലിവറും പെണ്‍മക്കളും . പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് സെന്റ് വിന്‍സെന്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തില്‍ നിന്നും ഗ്രനേഡൈന്‍സിലേക്ക് വിമാനം പുറപ്പെട്ടത്.
സെന്റ് ലൂസിയയിലേക്കുള്ള യാത്രാമധ്യേ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് പ്രശ്‌നമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും മക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
