മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലില്‍ വാസ്കുലൈറ്റിസ് രോഗബാധിതയായ വിദ്യാർഥി ഓൺലൈനായി മത്സരത്തിൽ പങ്കെടുത്തു

വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗബാധിച്ച വിദ്യാർഥി ഓൺലൈനായി പോസ്റ്റര്‍ മത്സരത്തില്‍ പങ്കെടുത്തു. അറബിക് പോസ്റ്റർ ഡിസൈനിംഗിൽ സിയാ ഫാത്തിമാ എന്ന മത്സരാർത്ഥിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരത്തില്‍ പങ്കെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് വിദ്യാർഥിയുടെ ആഗ്രഹം സഫലമായിരിക്കുന്നത്.ക‍ഴിഞ്ഞ ദിവസം മത്സരത്തില്‍ പങ്കെടുക്കാൻ ക‍ഴിയില്ലെന്ന് കാട്ടി സിയാ ഫാത്തിമ, തൻ്റെ അവസ്ഥ വിവരിച്ച് മന്ത്രി വി ശിവൻകുട്ടിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിനെ തുടർന്നാണ് ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുക്കാൻ അവസരമൊരുങ്ങിയത്. മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *