ഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ. ഫ്രാൻസുമായുള്ള കരാർ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാകും കരാറിൽ ഒപ്പുവെയ്ക്കുക. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ഇടനിലക്കാരില്ലാത്ത കരാറാണിത്.പുതുതായി വാങ്ങുന്ന 114 റഫാൽ യുദ്ധ വിമാനങ്ങളിൽ 80 ശതമാനവും നിർമിക്കുക ഇന്ത്യയിലാകുമെന്ന് സർക്കാർ വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്ന വിവരം.
114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ
