നീറിക്കോട് സെൻ്റ് സെബാസ്റ്റ്യൻ പള്ളി തിരുനാൾ

.നീറിക്കോട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടികയറി. പറവൂർ ഫൊറോന വികാരി ഫാ. ജെയിംസ് പേരേപ്പാടൻ കൊടി ആശീർവദിച്ച് കൊടികയറ്റം നടത്തി. ആഘോഷമായ ദിവുബലിക്ക് ആലങ്ങാട് സെൻ്റ്മേരീസ് പള്ളി വികാരി ഫാ. ആൻ്റോ ചാലിശ്ശേരി കാർമ്മികനായി സ്നേഹ വിരുന്നിനെ തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യയും നടന്നു. പ്രധാന തിരുനാൾ ഞായറഴ്ചയാണ് വൈകീട്ട് 5 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബനക്ക് ഫാ. സിൻ്റോ ചീരകത്തിൽ കാർമ്മികനാകും ഫാ. പീറ്റർ കണ്ണമ്പുഴ വചനപ്രഘോഷണം നടത്തും തുടർന്ന് പ്രദക്ഷിണവും രാത്രി ഡി.ജെ പ്രോഗ്രാമും സ്നേഹ വിരുന്നും. വികാരി ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിൽ തിരുനാൾ കൺവീനർ മെൽവിൻ സേവ്യർ മാനാടൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *