വ്യാജ തിരിച്ചറിയൽ കാർഡ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. പ്രത്യേക ഘട്ടത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു. ഗൗരവമായ കുറ്റകൃത്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യമായി. സർക്കാർ ഒത്തുകളിക്കുകയാണ്. പൊലീസിന്റെ കൈകളിൽ എല്ലാ വിവരങ്ങളും ഉണ്ടെന്നും തെളിവുകൾ പൊലീസ് മറച്ചുവയ്ക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേസിൽ രാഷ്ട്രീയ ഇടപെടൽ നടന്നു. കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇനിയും ഒളിച്ചു കളിച്ചാൽ പ്രത്യാഘാതം ഉണ്ടാകും. ബിജെപി നിതാന്ത ജാഗ്രത തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.