SSGP പ്രോഗ്രാം

തിരുവനന്തപുരം:പോത്തൻകോട് ശാന്തിഗിരി കോളേജിൻറെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം നടന്നു. വൈസ് പ്രിൻസിപ്പൽ ഡോ ഹരിഹരൻ ആശംസയർപ്പിച്ച ചടങ്ങിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ ഡോ. ആശിഷ് ആർ. പരിപാടി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മുഖ്യാഥിതിയായ ഡോ. ആശിഷ് ആർ. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, ലഹരി വിമുക്ത സമൂഹത്തിനായി യുവതലമുറയുടെ പ്രവർത്തനങ്ങൾ, വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം,സാമൂഹിക പ്രവർത്തനത്തിൽ യുവജനതയുടെ പങ്ക് എന്നിവയെ കുറിച്ച് വിശദമായി സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ആർ നിളാവതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ ധരം പാൽ സിങ് വർമ്മ, ഡോ ഇക്ബാൽ വി എം,ഡോ ശിവവെങ്കിടേക്ഷ്, ഡോ ഷീജ എൻ, ഡോ നീന പ്രിയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *