നോർത്ത് പറവൂർ: പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിൻ്റെ 111 -മത് വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ പി. ആർ സുനിൽ അധ്യാപകരായ കെ.എ സിസിലി, പി. ഐ റോസ്മി എന്നിവർക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പേരേപ്പാടൻ അധ്യക്ഷനായി. എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ, അസിസ്റ്റൻ്റ് മാനേജർ ഫാ. വർഗ്ഗീസ് പാലാട്ടി, വാർഡ് കൗൺസിലർ റോയി ദേവസി, സിനിമാതാരം ബിബിൻ ജോർജ്, സംഗീത സംവിധായകൻ ഷിബു പുലർക്കാഴ്ച, എ.ഇ.ഒ നിഖില ശശി, പി.ടി.എ. പ്രസിഡൻ്റ് സണ്ണി ടി. വർഗീസ്, കോട്ടക്കാവ് പള്ളി ട്രസ്റ്റി ബിനോയ് ആൻ്റു, ഫാ. ബിനീഷ് പുണോലി, മാതൃസംഘം ചെയർപേഴ്സൺ റിയ ജിജോ,അധ്യാപക പ്രതിനിധി ജിൻസി ജോർജ്, സ്റ്റാഫ് സെക്രട്ടറി കെ. ജോമിയ, സീനിയർ അസിസ്റ്റൻ്റ് മഹിത ജോസ്,സ്കൂൾ ലീഡർ എം. എസ് അസ്ലഹ എന്നിവർ സംസാരിച്ചു. സമ്മാനദാനവും, കലാപരിപാടികളും നടന്നു.
സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ വാർഷികം
