നിയമസഭാ തിരഞ്ഞെടുപ്പിൽ സി. എസ്. ഡി .എസ് നിലപാട് പ്രഖ്യാപിക്കും: കെ.കെ. സുരേഷ്

പിരുമേട്:വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സി. എസ്. ഡി. എസ് വ്യക്തമായ നിലപാടുകളുമായി പീരുമേട് നിയോജക മണ്ഡലത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ് പറഞ്ഞു. നിയോജക മണ്ഡലം കൻവൻഷൻ കെ. കെ. സുരേഷ് ഉത്ഘാടനം ചെയ്തു.പീരുമേട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ്റ് കെ.വി. പ്രസാദ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തിൽ നിന്നുള്ള പ്രവർത്തകരാണ് എലപ്പാറ എസ് .എൻ . ഡി . പി ഹാളിൽ യോഗം ചേർന്നത്.മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങൾക്ക് നാളിതു വരെ പരിഹാരം ഉണ്ടാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കെ.കെ.സുരേഷ് കുറ്റപ്പെടുത്തി. ദലിത് ക്രൈസ്തവർ സംവരണത്തിൽ അടക്കം അവഗണന നേരിടുകയാണ് . പട്ടിക വിഭാഗങ്ങളുടെ പട്ടയ പ്രശ്‌നത്തിൽ സർക്കാർ കാട്ടുന്ന ഇരട്ടത്താപ്പ് നയങ്ങൾ തിരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടും. സംസ്ഥാന നേതാക്കളായ മോബിൻ ജോണി, സണ്ണി കണ്യാമറ്റം, എം.എസ് തങ്കപ്പൻ, ജോൺസൺ, ബിനു കുമളി, ഷാജി ചക്കുപള്ളം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *