കൊച്ചി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കടമക്കുടിയിലെ ടൂറിസം വികസനത്തിന് 7,70,90,000 രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. എറണാകുളം ജില്ലയില്‍ വേമ്പനാട്ട് കായലിന് നടുവിലായി സ്ഥിതിചെയ്യുന്ന ഹരിതാഭമാര്‍ന്ന ചെറു ഗ്രാമമായ കടമക്കുടി, തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ഗ്രാമക്കാഴ്ചകളുടെ വശ്യഭംഗി ശാന്തമായി ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് കടമകുടി.കായല്‍ സൗന്ദര്യവും ദേശാടന പക്ഷികളുടെ സാന്നിധ്യവും കൊണ്ട് പ്രശസ്തമായ കടമക്കുടിയില്‍ ഗ്രാമീണ കായല്‍ ടൂറിസം വികസന പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്.
കടമക്കുടി ടൂറിസം പദ്ധതിക്ക് 7.79 കോടി രൂപയുടെ അനുമതി
