അക്ഷരങ്ങളിലൂടെ വിസ്മയിപ്പിച്ച കലാകാരൻ; ശ്രീനിവാസൻ അനുസ്മരണം നടത്തി​

കൊച്ചി: അന്തരിച്ച പ്രമുഖ സാഹിത്യകാരനും കലാകാരനുമായ ശ്രീനിവാസന്റെ സ്മരണാർത്ഥം യുവകലാസാഹിതി ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം സി. അച്യുതമേനോൻ ഹാളിൽ നടന്ന ചടങ്ങ് ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു.​മനുഷ്യന്റെ ആത്മസംഘർഷങ്ങളെയും ജീവിതയാഥാർത്ഥ്യങ്ങളെയും അക്ഷരങ്ങളിലൂടെ മലയാളിക്ക് പകർന്നു നൽകിയ എഴുത്തുകാരനായിരുന്നു ശ്രീനിവാസനെന്ന് സലാം ബാപ്പു പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തിൽ നിന്നാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. പുതിയ പ്രതിഭകളെ തിരിച്ചറിയാനും അവരെ കൈപിടിച്ചുയർത്താനും അദ്ദേഹം എന്നും താല്പര്യം കാണിച്ചിരുന്നു. മലയാള സിനിമയ്ക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും സലാം ബാപ്പു കൂട്ടിച്ചേർത്തു.​യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ വിനോദ് കെതാരം, ചലച്ചിത്ര താരം കൊച്ചിൻ നാസർ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോർജ് വെട്ടുകുഴി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *