മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10000 രൂപ പ്രതിഫലം നൽകുന്നതായി കാണിച്ച് എംഡി മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.കേരള അബ്കാരിയായി 55H ഇന്ത്യൻ ഭരണഘടന അനുച്ഛേദം 47 ന്‍റെയും ലംഘനമാണ് ഇതിലൂടെ നടന്നത് എന്നും മദ്യത്തിന്‍റെയും ഇതര ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സർക്കാർ അതിന് കൂട്ടു നിൽക്കുകയാണ് എന്നും പ്രോത്സാഹനം നൽകുകയാണ് എന്നുമാണ് ഹർജിയിൽ ആരോപിചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *