നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം;4 പേർക്ക് പരിക്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. ബാലരാമപുരം വലിയ പള്ളിക്ക് അടുത്ത് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പച്ചക്കറികൾ കയറ്റി വന്ന ഗുഡ്സ് ഓട്ടോയും വിഴിഞ്ഞം ഭാഗത്തുനിന്നും ബാലരാമപുരത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറ്റൊരു ബൈക്കിലും ഇടിച്ചു.സംഭവത്തിൽ പരിക്കേറ്റ നാലുപേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *