വൈക്കം: ത്രിതല പഞ്ചായത്തു കളിലേക്കും നഗരസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു വിജയിച്ചവർക്ക് മഹിളാ കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡൻ്റ് ഷീജാ ഹരിദാസിൻ്റെ അധ്യക്ഷതയിൽ നടത്തിയ സ്വീകരണ സമ്മേളനം വൈക്കം ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിലേക്ക് വെള്ളൂർ ഡിവിഷനിൽ നിന്നും വിജയിച്ച വിജയമ്മ ബാബുവിനേയും ,കല്ലറ പഞ്ചായത്ത് പ്രസിഡൻ്റ് മിനി അഗസ്റ്റിനേയും, വൈക്കം നഗരസഭാ വൈസ് ചെയർമാനായ സൗദാമിനി അഭിലാഷിനേയും വിജയിച്ച മുഴുവൻ മഹിളാ കോൺഗ്രസ് അംഗങ്ങളേയും ഷാൾ അണിയിച്ച് മധുരപലഹാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും വിജയിച്ചെത്തിയവർ കൂടുതൽ ഉത്തരവാദിത്വത്തോടെ പാർട്ടിക്കുവേണ്ടി പ്രയത്നിയ്ക്കണമെന്ന് പി.ഡി. ഉണ്ണിയും, വിജയമ്മ ബാബുവും നിർദേശങ്ങൾ നൽകി.
മഹിളാ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിപ്പോരാളികൾ ആയി പ്രവർത്തിക്കും – വിജയമ്മ ബാബു
