വൈബ് 4 വെൽനെസ് ക്യാമ്പയിൻ

.നോർത്ത് പറവൂർ: പറവൂർ നഗരസഭയുടെയും ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യം ആനന്ദം എന്ന ജനകീയ ക്യാമ്പയിൻ്റെ രണ്ടാം ഘട്ടത്തിൽ സുസ്ഥിതി അഥവാ വെൽനെസിന് ഊന്നൽ നൽകികൊണ്ട് വൈബ് 4 വെൽനെസ് ക്യാമ്പയിൻ പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു അദ്ധ്യക്ഷയായി. പ്രതിപക്ഷ കൗൺസിൽ ലീഡർ സി.എ.രാജീവ്, കൗൺസിലർ ആശ മുരളി, ഷെമി മോൾ, നഗരസഭ സെക്രട്ടറി പി.ബി കൃഷ്ണകുമാരി, യോഗ ഡെമോൺസ്ട്രേറ്റർ ഡോ. ആനന്ദ് എന്നിവർ സംസാരിച്ചു. ഡോ. വിഷ്ണുദത്ത, ഡോ. ആനന്ദ്, ഡോ. ഐസക് പോൾ എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. ആശുപത്രി സി.എം.ഒ ഡോ. സുധ മേനോൻ സ്വാഗതവും ഡോ. ആനന്ദ് നന്ദിയും പറഞ്ഞു. യോഗ ഡെമോൺസ്ട്രേഷനും, ആഹാര പാചക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. നഗരസഭ കൗൺസിലർമാർ ആയുർവേദ ആശുപത്രി ജീവനക്കാർ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *