പഞ്ചഗവ്യ ചികിത്സാ ക്യാമ്പും പഠന ക്ലാസും

ചപ്പാത്ത് ശാന്തിഗ്രാമിൽ നാളെ (03.01.2026) രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ. പൂവ്വാർ / വിഴിഞ്ഞം:നാടൻ പശുക്കളുടെ പ്രാധാന്യവും പ്രകൃതികൃഷിയുടെ സാധ്യതകളും സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ശാന്തിഗ്രാം പദ്ധതികളുടെ ഭാഗമായി പഞ്ചഗവ്യ ചികിത്സയെക്കുറിച്ചുള്ള പഠന ക്ലാസും ചികിത്സാ ക്യാമ്പുംചപ്പാത്ത് ശാന്തിഗ്രാമിൽ ജനുവരി 3 ന് നടക്കും .രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന പഠന- ചികിത്സാ ക്യാമ്പിന് പഞ്ചഗവ്യ ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഗവ്യസിദ്ധൻ ഡോ. ജോമി ജോർജ്* നേതൃത്വം നൽകും.പഠന- ചികിത്സാ ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേരുവിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ അറിയാൻ ഫോൺ: 9249482511, 9072302707➡️➡️➡️ പങ്കജാക്ഷൻ എൽ ഡയറക്ടർ, ശാന്തിഗ്രാംചപ്പാത്ത്, വിഴിഞ്ഞംMob. 9072302707⬇️⬇️⬇️ എന്താണ് പഞ്ചഗവ്യ ചികിത്സ? ഭാരതത്തിൻ്റെ തനതു ചികിത്സാരീതിയായ ആയുർവ്വേദത്തിലെ നാടൻ പശുക്കളുടെ ഗവ്യങ്ങൾ (പാൽ, നെയ്യ്, മോര്, ചാണകം, ഗോമൂത്രം) ഉപയോഗിച്ച് തയ്യാറാക്കുന്ന വിവിധ തരം മരുന്നുകൾ കൊണ്ട് രോഗങ്ങൾ ഭേദമാക്കുന്ന ഒരു ചികിത്സാ രീതിയാണ്പഞ്ചഗവ്യ ചികിത്സ. മനുഷ്യർക്കുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും പഞ്ചഗവ്യ ചികിത്സയിൽ പ്രതിവിധിയുണ്ട്. ചെലവു കുറഞ്ഞതും പാർശ്വഫലങ്ങളില്ലാത്തതും രോഗങ്ങൾ പൂർണ്ണമായും ഭേദമാക്കുന്നതുമാണ് പഞ്ചഗവ്യചികിത്സ.തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള മഹർഷി വാഗ്‌ഭട് ഗോശാല ഏവം അനുസന്ധാൻ കേന്ദ്രത്തിൻ്റെ കീഴിലുള്ള പഞ്ചഗവ്യ വിദ്യാപീഠത്തിൽ പഞ്ചഗവ്യചികിത്സയും ഗവ്യങ്ങൾകൊണ്ടുള്ള ഉല്പന്ന നിർമ്മാണവും പഠിപ്പിക്കുന്നുണ്ട്. ഗവ്യസിദ്ധാചാര്യൻ ഡോ. നിരഞ്ജൻ വർമ്മയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിച്ച ഗവ്യസിദ്ധന്മാരാണ് പഞ്ചഗവ്യ ചികിത്സകർ. സഹകരണം:പഞ്ചഗവ്യ ഡോക്ടേഴ്‌സ് അസോസിയേഷൻ – കേരള ഫോൺ: +918281128985

Leave a Reply

Your email address will not be published. Required fields are marked *