തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ ബാനറിൽ തെക്കൻസ്റ്റാർ ബാദുഷ നിർമ്മിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്ത സമാന്തര പക്ഷികൾ എന്ന ചിത്രത്തിന്റെ സമാപന പ്രദർശനവും, ചിത്രത്തിൽ സഹകരിച്ച കലാകാരന്മാർക്കുള്ള സ്നേഹാദരവ് സമർപ്പണവും ഏരീസ് പ്ലസ് തിയേറ്ററിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ടി. എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സ്നേഹാദരവ് സമർപ്പണ ഉദ്ഘാടനം അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. പി. ജയചന്ദ്രൻ നിർവഹിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ മുഖ്യാതിഥിയായി. ഈ ചിത്രത്തിൽ അഭിനയിച്ച നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം. ആർ. ഗോപകുമാർ, വഞ്ചിയൂർ പ്രവീൺകുമാർ, കാലടി ഓമന, റിയാസ് നെടുമങ്ങാട്, രാജമൗലി എസ്. എസ്., സംവിധായകൻ ജഹാംഗീർ ഉമ്മർ, സംഗീത സംവിധായകൻ ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, പിന്നണി ഗായിക അഖില ആനന്ദ്, ഫിലിം പി. ആർ. ഓ., അജയ് തുണ്ടത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി തിരുമല, ഡാൻസ് മാസ്റ്റർ തിരുമല അനിൽകുമാർ, നിർമ്മാണ സഹായി നാസർ കിഴക്കതിൽ തുടങ്ങിയവർ സ്നേഹാദരവ് ഏറ്റുവാങ്ങി. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ സ്വാഗതവും, സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ കൃതജ്ഞതയും, വർക്കിംഗ് പ്രസിഡണ്ട് എം. എച്ച്. സുലൈമാൻ ഏകോപനവും നിർവഹിച്ചു.
സമാന്തരപ്പക്ഷികൾ സ്നേഹാദരവ് സന്ധ്യ
