നൈജീരിയ: വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരി നഗരത്തിലലെ പള്ളിയിൽ സ്ഫോടനം. ഏഴ് പേര് കൊല്ലപ്പെട്ടു. ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇവിടെ ഗംബോറു മാര്‍ക്കറ്റിലെ തിരക്കേറിയ മോസ്കിനുള്ളിലാണ് സ്ഫോടനം നടന്നത്. പ്രാര്‍ത്ഥന പകുതിയായ സമയത്ത് പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മിലിഷ്യ നേതാവ് ബാബാകുര കൊളോ പറഞ്ഞു. ഇത് ഒരു ചാവേര്‍ ആക്രമണമാണെന്നും സംശയമുണ്ട്.
നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം; പ്രാർത്ഥനയ്ക്കിടെ ഏഴ് പേർ കൊല്ലപ്പെട്ടു
