പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു. മൂന്നു പേർക്ക് പരിക്കേറ്റു.തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്‍റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.
ശബരിമല തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം;മൂന്നുപേർക്ക് പരിക്ക്
