അച്ചിനകം: വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ഇടവകയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് സന്ദേശ യാത്ര സംഘടിപ്പിച്ചു. ഇടവകാതിർത്തിയിലുള്ള ഭവനങ്ങളിൽ കരോൾ ഗാനങ്ങളുമായി സാൻ്റാ ക്ലോസ് വേഷം ധരിച്ച് കുട്ടികളും മുതിർന്നവരുമുൾപ്പടെ സന്ദേശ യാത്രയിൽ പങ്കാളികളായി. വികാരി ഫാ. ആൻ്റണി മംഗലത്ത്, കൈക്കാരന്മാരായ സോജി ജോർജ് പുത്തൻപുര, ലാലിച്ചൻ പുത്തൻ പറമ്പ്, വൈസ് ചെയർമാൻ റോബിൻ മങ്ങാരത്ത്, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ക്രിസ്തുമസ് സന്ദേശ യാത്ര
