തിരുവല്ലം: സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് 19 വർഷത്തെ മികവാർന്ന പ്രവർത്തന പാരമ്പര്യമുള്ള NACTE – Vocational Training Center, തിരുവല്ലം, ക്രിസ്മസ് ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയിലെ ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.*തിരുവല്ലം വാർഡ് കൗൺസിലർ ശ്രീ. പാച്ചല്ലൂർ ഗോപകുമാർ, വെള്ളർ വാർഡ് കൗൺസിലർ ശ്രീമതി. സത്യവതി, പുഞ്ചക്കരി വാർഡ് കൗൺസിലർ ശ്രീമതി. ശൈലജ ദേവി, പൂങ്കുളം വാർഡ് കൗൺസിലർ ശ്രീ. വയൽക്കര രതീഷ്* എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നന്മയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വരും തലമുറയിലേക്ക് പകർന്നുനൽകാൻ ഇത്തരം ആഘോഷങ്ങൾ ഉപകരിക്കുമെന്ന് കൗൺസിലർമാർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.ചടങ്ങിന്റെ ഭാഗമായി അതിഥികൾ കേക്ക് മുറിക്കുകയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസകൾ നേരുകയും ചെയ്തു. പ്രാദേശിക വികസന പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും സജീവമായ ഇടപെടലുകൾ നടത്തുന്ന കൗൺസിലർമാർക്ക് NACTE-യുടെ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് സമ്മാനിച്ചു.അയ്യായിരത്തിലധികം വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി മുൻനിരയിൽ നിൽക്കുന്ന NACTE-യിലെ മോണ്ടിസോറി TTC, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ്, ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ കരോൾ ഗാനങ്ങളും മറ്റ് കലാപരിപാടികളും അവതരിപ്പിച്ചു. സ്ഥാപനത്തിലെ അധ്യാപകരും ജീവനക്കാരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
തിരുവല്ലം NACTE വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു
