പീരുമേട് : പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശാന്തി രമേശിനെ കോൺഗ്രസ് തിരഞ്ഞെടുത്തു.കുട്ടിക്കാനം വാർഡിൽ നിന്ന് ആണ് ശാന്തി വിജയിച്ചിരിക്കുന്നത്, കഴിഞ്ഞ ഭരണസമതിയിൽ സ്റ്റാഗ് ബ്രൂക്കിനെ പ്രതിനിധികരിച്ചിരുന്നു. മുമ്പ് അഴുത ബ്ലോക്ക് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മനോജ് രാജനെ കോൺഗ്രസ് നിശ്ചയിച്ചു.വുഡ്ലാൻസ് വാർഡിൽ നിന്ന് ആണ് മനോജ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് മനോജ്.ഒന്നര വർഷം ഗ്ലെൻമേരി അംഗം സി.കെ. അനിഷ് ,അവസാനത്തെ 2 വർഷം പാമ്പനാർ അംഗം ശേഖരൻ എന്നിവർക്ക് നൽകാനും തീരുമാനം ആയിട്ടുണ്ട്.
ശാന്തി രമേഷ് പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ്
