ഐ.സി.എ-ഖത്തർ, അറബിക് കാലിഗ്രഫി വർക്ക്ഷോപ്പ് ശ്രദ്ധേയമായി

ദോഹ :അന്താരാഷ്ട്ര അറബിക് ദിനാചരണത്തിൻ്റെ ഭാഗമായി ഇന്റഗ്രേറ്റഡ് കൾച്ചറൽ അസോസിയേഷൻ (ഐ.സി.എ-ഖത്തർ) വിദ്യാർത്ഥികൾക്കായി അറബിക് കാലിഗ്രഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.പ്രമുഖ കാലിഗ്രാഫറും, ആർട്ടിസ്റ്റുമായ കമറുദ്ദീൻ നേതൃത്വം നൽകിയ ശില്പശാലയിൽ അമ്പതിൽ പരം പേർ പങ്കെടുത്തു. പരിപാടിയുടെ സമാപന സംഗമത്തിൽ, പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ലോക കേരള സഭ മെമ്പറും, ഐ.സി.എ അഡ്വൈസറി മെമ്പറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുത്തലിബ് മട്ടന്നൂർ, പ്രസിഡന്റ്‌ റഹ്‌മത്തുള്ള, വൈസ്. പ്രസിഡന്റ്‌ :ഷെറിൻ, സിദ്ദിഖ് പറമ്പത്ത്, സെക്രട്ടറി ഹബീബ്, എക്സ്കോം മെമ്പർ ഫക്രു, കൂടാതെ രക്ഷിതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *