എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോവളം :പാച്ചല്ലൂർ പാറ വിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ക്യാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണം അരി വിതരണം, തിരുവല്ലം മേഖലയിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സ്വീകരണം എന്നിവ സംഘടിപ്പിച്ചു. എന്റെ നാട് ചാരിറ്റി കോ ഓർഡിനേറ്റർ നസീബ് പാച്ചല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി ഉൽഘാടനം ചെയ്തു. എന്റെ നാട് ചാരിറ്റി ചെയർമാൻ ഫൈസൽ അഞ്ചാംകല്ല്, മുനീർ പനമൂട്ടിൽ, അബ്ദുൽ ഹസ്സൻ, ഷാനവാസ് കുട്ടുവാതിക്കൽ, സുരജ് എസ് ബി, സരള ദേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തിരുവല്ലം വാർഡിലെ മുൻ കൗൺസിലറും നിലവിലെ വെള്ളാർ വാർഡ്‌ കൗൺസിലറുമായ വി സത്യവതി, പൂങ്കുളം വാർഡിലെ കൗൺസിലർ വയൽക്കര രതീഷ്, തിരുവല്ലം വാർഡ്‌ കൗൺസിലർ പാച്ചല്ലൂർ ഗോപൻ, പുഞ്ചക്കരി വാർഡ്‌ കൗൺസിലർ ശൈലജ ദേവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *