.നോർത്ത് പറവൂർ : ചാലക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ് (SNIMS) ഗവേഷണ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ റിസർച്ച് കോൺക്ലേവ് – 2025 സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ഗവേഷണ സംസ്കാരം ശക്തിപ്പെടുത്തുകയും ഭാവി ഗവേഷണ പ്രവർത്തനങ്ങൾക്ക് ദിശ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടന്ന കോൺക്ലേവിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് (KUHS) ഡീൻ ഓഫ് റിസർച്ച് ഡോ. കെ.എസ് ഷാജി അധ്യക്ഷനായി. അക്കാദമിക സ്ഥാപനങ്ങളിൽ ശക്തമായ ഗവേഷണ സംസ്കാരം വളർത്തേണ്ടതിൻ്റ ആവശ്യകതയെക്കുറി കുറിച്ചും ഗവേഷണ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അക്കാദമിക വളർച്ചക്കും ആരോഗ്യ മേഖലയുടെ പുരോഗതിക്കും നിർണ്ണായകമാണെന്നും അദ്ദേഹം അറിയിച്ചു. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലെഫ് ജനറൽ ഡോ. അജിത് നീലകണ്ഠൻ റിസർച്ചിനെ കുറിച്ചുള്ള വിശദീകരണം നൽകി. ഗുരുദേവൻ്റെ മാനവികതയും സാമൂഹ്യ പരിവർത്തനോന്മുഖവുമായ ദർശനങ്ങളുമാണ് ഗവേഷണ രംഗത്ത് സ്ഥാപനത്തിന് ദിശാബോധം നൽകുന്നതെന്നും ഗുരു ചിന്തകളുടെ സ്വാഭാവികമായ തുടർച്ചയാണ് ശ്രീ നാരായണ’ ഗുരു സെൻ്റർ ഫോർ ഹ്യൂമൻ ഡെവലപ്പ്മെൻ്റ് ആൻ്റ് സയൻ്റിഫിക് റിസർച്ച് എന്ന ആശയംരൂപപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വം ഗവേഷണ സെൽ ചെയർമാനും ഡർമറ്റോളജി വിഭാഗം മേധാവിയുമായ പ്രൊഫസർ ഫിറോസ് കാളിയാടൻ വഹിക്കുമെന്നം അദ്ദേഹം അറിയിച്ചു. ‘ ഗുരു ദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.ഡി. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ഇൻസ്റ്റിറ്റൂഷൻസ് മാനേജർ ഡോ. പി. എ സേതു, ട്രസ്റ്റ് ജോ. സെക്രട്ടറി രാധാകൃഷ്ണൻ, പ്രിൻസിപ്പൽ പ്രൊഫസർ ഡോ. കെ. ആർ ഇന്ദിരകുമാരി, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.വിവിധ ഗവേഷണ വിഷയങ്ങളിൽ ഫർമക്കോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. എം.ബി അഭിമ,ഫിസിയോളജി വിഭാഗം അസോ. പ്രൊഫസർ ഡോ. ഗോകുൽ, ഡോ. കെ.എസ് ഷാജി, ഡോ. അജിത് നീലകണ്ഠൻ, ഡോ. ഫിറോസ് കാളിയാടൻ എന്നിവർ വിശദീകരണം നൽകി. ഗവേഷണ രംഗത്തെ വെല്ലുവിളികളും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രസിദ്ധീകരണങ്ങളിലേക്ക് എത്തിചേരുന്നതിനുള്ള മാർഗ്ഗങ്ങളെയുംകുറിച്ചും ഡോ. ഫിറോസ് കാളിയാടൻ അറിയിച്ചു. ഗവേഷണ രംഗത്തെ സംഭാവനകൾക്ക് ഡോ. ഫിറോസ് കാളിയാടനെ പൊന്നാടയിട്ട് ആദരിച്ചു. മെഡിക്കൽ സൂപ്രണ്ടിൻ്റെ ഓഫീസും മറ്റു വിഭാഗങ്ങളും നേതൃത്വം നൽകി.
ഗുരുദേവ ദർശനത്തിൽ നിന്ന് ഗവേഷണത്തിലേക്ക് : ശ്രീ നാരായണ ഗുരു സെൻ്റർ ഫോർ ഹൂമൻ ഡെവലപ്പ്മെൻ്റ് ആൻ്റ് സയൻ്റിഫിക് റിസർച്ച്
