തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് മറ്റന്നാൾ. അപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി. അതേസമയം പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.എന്നാൽ തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ജാമ്യാപേക്ഷയില്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. 21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹതയുണ്ട് എന്നും നവംബര്‍ ആറിലെ സംഭവത്തില്‍ പരാതി നവംബര്‍ 27നാണ് നല്‍കിയത് എന്നും അദ്ദേഹം പറയുന്നു.
ലൈംഗികാതിക്രമക്കേസ്; തനിക്കെതിരായത് കള്ളക്കേസെന്ന് പി ടി കുഞ്ഞുമുഹമ്മദ്
