ലേഖ പ്രമോദ്
ഇന്നത്തെ യുവ തലമുറയ്ക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം നഷ്പ്പെട്ടോ എന്ന ഒരു ആശങ്ക ഉണ്ട്. കാരണം മുൻപ് 18 വയസ്സ് തികയാൻ കാത്തിരിക്കും വോട്ട് ചെയ്യാനായി. എങ്കിൽ ഇപ്പോൾ 18 തികഞ്ഞവരിൽ എത്ര പേർ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു എന്നു ഒന്ന് തിരക്കേണ്ടി ഇരിക്കുന്നു. വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുവ തലമുറ കൂടി വോട്ട് രേഖപ്പെടുത്തണമെങ്കിൽ എന്ത് ചെയ്യണം എന്ന് ചിന്ദിച്ചപ്പോൾ തോന്നിയ ഒരു ആശയമാണ്,നമ്മുടെ മലയാള സിനിമ താരം മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിൽ ഒരു നിയമം കൊണ്ട് വരാൻ ശ്രേമിക്കുന്നതായി കാണിച്ചിരുന്നു. Right to recall. വോട്ട് ചെയ്തവർക്കു തന്നെ അത് പിൻ വലിക്കാൻ ഉള്ള അധികാരം വേണം. ഭരണത്തിൽ തൃപ്തർ അല്ലെങ്കിൽ.എല്ലാവരും ഓർക്കുന്നുണ്ടാകും ആ സിനിമ എന്നു പ്രതീക്ഷിക്കുന്നു. ഇത് നിയമം ആകാൻ സാധ്യത വളരെ കുറവാണ്.എങ്കിലും വോട്ട് ആവശ്യപ്പെടാൻ വരുമ്പോൾ തന്നെ തങ്ങളുടെ ഭരണത്തിൽ വിശ്വാസം നഷ്ടപ്പെട്ടാൽ നിങ്ങൾ പറയുന്ന നിമിഷം പദവി രാജി വൈകാൻ തയ്യാർ ആണ് എന്നു പറയാൻ തയ്യാറുള്ള സ്ഥാനാർഥി കളെ ഈ യുവ തലമുറ സപ്പോർട്ട് ചെയ്യുമോ? അങ്ങനെ പറയാൻ ധൈര്യം സ്ഥാനാർഥി കൾ കാണിക്കുമോ?എന്താണ് നിങ്ങളുടെ അഭിപ്രായം?നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ അറിയിക്കുമല്ലോ?
Ph:81297 41627
