തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്.ഒക്ടോബറിലാണ് ഇയാൾ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. പിന്നീട് പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് പിടികൂടിയത്.തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
