ധർമ്മശാല : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. ധർമ്മശാലയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ആൾഔട്ടായപ്പോൾ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.രണ്ട് വിക്കറ്റ് വീതം നേടിയ അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഓരോ വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർ ചേർന്നാണ് ദക്ഷിണാഫ്രിക്കയെ 117ലൊതുക്കിയത്.61 റൺസ് നേടിയ നായകൻ എയ്ഡൻ മാർക്രമിന് (61)മാത്രമാണ് സന്ദർശക ബാറ്റിംഗിൽ പിടിച്ചുനിൽക്കാനായത്. അഭിഷേക് ശർമ്മ (35), ശുഭ്മാൻ ഗിൽ (28), തിലക് വർമ്മ (26*), സൂര്യകുമാർ യാദവ് (12), ശിവം ദുബെ(10*) എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം
