തിരുവനന്തപുരം: മദ്യപിച്ചെത്തുന്ന പിതാവിന്റെ ക്രൂരമർദനം സഹിക്കവയ്യാതെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്. പിതാവ് മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് ക്രൂരമര്‍ദനം. മര്‍ദനത്തിനുശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു.
മദ്യപിച്ച് പിതാവിന്റെ ക്രൂരമർദനം;ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ
