തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതമാക്കി എസ്ഐടി. ഒൻപതാം ദിനവും ഒളിവിൽ തുടരുകയാണ് രാഹുൽ. സംസ്ഥാനത്ത് രാഹുൽ എത്തിയെന്ന നിഗമനത്തിൽ ആണ് പൊലീസ് വ്യാപക പരിശോധന നടത്തുന്നത്. അതേസമയം പാലക്കാട്, കാസർകോട്, കണ്ണൂർ വയനാട് തുടങ്ങിയ അതിർത്തി ജില്ലകളിൽ ആണ് അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുന്നത്. അതിർത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളിൽ കർശനനിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് അന്വേഷണം സംഘം. അതുപോലെ തന്നെ കാസർഗോഡ്, മംഗലാപുരം ഉൾപ്പടെയുള്ള അതിർത്തികളിൽ ഹോട്ടലുകളിലും പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.
