കടുത്തുരുത്തി: കുറവിലങ്ങാട്:അന്തർ സംസ്ഥാന ബസ് പരിശോധനയ്ക്കിടെ കുറവിലങ്ങാട് എം.സി. റോഡിൽ വൻ കള്ളപ്പണ വേട്ട. ബാംഗ്ലൂരിൽ നിന്ന് പത്തനാപുരത്തേക്ക് സർവീസ് നടത്തുന്ന ജെ.എസ്.ആർ ബസിൽ നിന്ന് ബാഗിൽ ഒളിപ്പിച്ചു കൊണ്ടുപോകുകയായിരുന്ന ലക്ഷക്കണക്കിന് രൂപ എക്സൈസ് സംഘം പിടികൂടി. ഇന്ന് രാവിലെ 8.50-ഓടെ കോഴാ ജില്ലാ കൃഷിത്തോട്ടത്തിന് മുൻഭാഗം റോഡിൽ വച്ചാണ് ബസ് തടഞ്ഞത്.പരിശോധനയിൽ സംശയം തോന്നിയ എക്സൈസ് സംഘം ബാഗുകൾ പരിശോധിച്ചതിൽ നിന്ന് അനധികൃതമായി കൊണ്ടുപോകുകയായിരുന്ന വലിയ തോതിലുള്ള പണം കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂർ സ്വദേശിയായ ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു.കള്ളപ്പണത്തിന്റെ ഉറവിടവും ലക്ഷ്യവും സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി വിവരം ലഭിച്ചു.
കുറവിലങ്ങാട് എം.സി.റോഡിൽ വൻ കള്ളപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് ലക്ഷങ്ങൾ പിടികൂടി
